പോസ്റ്റർ ഡിസൈൻ മത്സരം

തിരുഃ പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 10ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയിൽ വിദ്യാർഥിയുടെ പേര്, കോളേജിൻറെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തണം.
അപേക്ഷ കോളേജ് പ്രിൻസിപ്പാളിൻറെ സാക്ഷ്യപ്പെടുത്തലോടുകൂടി ഡിസംബർ ഏഴിനകം slcinpa2026@gmail.com ൽ സമർപ്പിക്കണം.






