പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

Share:

തിരുഃ ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അഭിഭാഷകരുടെ പാനൽ തയാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ജില്ലാ കളക്ടറേറ്റിലെ സ്യൂട്ട് സെക്ഷനിൽ ജൂലൈ 20 വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ) ആൻഡ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു. അപേക്ഷയോടൊപ്പം ജനനത്തീയതി, എൻറോൾമെന്റ് നമ്പർ, തീയതി, പ്രവൃത്തി പരിചയം. ഫോൺ നമ്പർ, ഇമെയിൽ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റ. ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഹാജരാക്കണം.

വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043.

ആലപ്പുഴ: ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) യിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ആലപ്പുഴ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് നിയമിക്കുന്നതിനായി യോഗ്യരായ അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കുന്നതിന് ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് -2012 ലെ ചട്ടം 32 പ്രകാരം ഏഴു വർഷത്തിൽ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഫോട്ടോ പതിച്ച ബയോഡാറ്റ, എൻറോൾമെന്റ് സാക്ഷ്യപത്രം, മേൽവിലാസം, ജനനത്തീയതി, ജാതി/മതം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷകൾ ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ:0477-2251676, 2252580.

Share: