ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Share:

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം സി.എ (പത്താം ക്ലാസ് പാസ്സായിരിക്കണം ) ക്ലാര്‍ക്ക് (പത്താം ക്ലാസ് പാസ്സായിരിക്കണം), ആഫീസ് അറ്റന്‍ഡന്റ് (എട്ടാം ക്ലാസ് പാസ്സായിരിക്കണം), ഡി.സി.എ, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ഹയര്‍), മലയാളം (ലോവര്‍), ഷോര്‍ട്ട് ഹാന്റ് ഇംഗ്ലീഷ് (ഹയര്‍), വേര്‍ഡ് പ്രോസസിംഗ്) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ്  23 ന് കൂടിക്കാഴ്ച നടക്കും.

ക്ലാര്‍ക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം സി.എ ഒഴിവുകളില്‍ രാവിലെ 11 മണിക്കും ആഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഉച്ചക്ക് രണ്ട് മണിക്കുമാണ് കൂടിക്കാഴ്ച. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെത്തണം.

Share: