നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST) പരീക്ഷ ആർക്കൊക്കെ എഴുതാം ?

659
0
Share:

സയന്‍സ് ബ്രാഞ്ചില്‍ പന്ത്രണ്ടാം ക്ളാസ് പഠിച്ച് 60 മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് എഴുതാൻ കഴിയുന്ന പരീക്ഷയാണ് നെസ്റ്റ് അഥവ നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST) ഉന്നത തൊഴിൽ നേടാൻ സാഹായിക്കുന്ന നെസ്റ്റ് പരീക്ഷ എഴുതാൻ പട്ടിക ജാതി- പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്ളസ് ടുവിന് 55 ശതമാനം മാര്‍ക്ക് മതി. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ ബിരുദാനന്തര പഠനമാണ് നെസ്റ്റ് പാസാകുന്നതിലൂടെ പ്രവേശം ലഭിക്കുന്ന പഠനമേഖലകള്‍. ഈ ഇന്‍റഗ്രേറ്റഡ് പഠനങ്ങള്‍ സയന്‍സ് വിഷയങ്ങളായ ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലാണ്. അഞ്ചു വര്‍ഷം പഠനകാലദൈര്‍ഘ്യമുള്ള എം.എസ്സി പ്രോഗ്രാമുകളാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഭുവനേശ്വര്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. ആകെ 132 സീറ്റുകളാണ് നെസ്റ്റിലുള്ളത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡീംഡ് യൂനിവേഴ്സിറ്റിയായ ഹോമി ഭാഭ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബിരുദങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.niser.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
നെസ്റ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM DAE-CBS) അഞ്ചുവര്‍ഷം പഠന കാലഘട്ടമുള്ള ഇന്‍റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം എന്നീ പ്രാഥമിക ശാസ്ത്രശാഖകളില്‍ പഠന-ഗവേഷണങ്ങള്‍ നടത്തുന്നു. ആകെ 47 വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്രവേശനം ലഭിക്കൂ. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കുന്നത് മുംബൈ സര്‍വകലാശാലയാണ്.

നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST)

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് -ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ (UM DAE-CBS) എന്നിവിടങ്ങളില്‍ നടക്കുന്ന ബേസിക് സയന്‍സിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് നെസ്റ്റ്. നെസ്റ്റ് ജയിച്ച് മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ പൂര്‍ണമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്നതായിരിക്കും. അപൈ്ളഡ് സയന്‍സുകളായ എന്‍ജിനീയറിങ്ങും അനുബന്ധ പഠനമേഖലകളും വിദ്യാര്‍ഥികളുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഫലമോ, ഇത്തരം അപൈ്ളഡ് സയന്‍സ് പഠിക്കുന്ന സിംഹഭാഗം വിദ്യാര്‍ഥികള്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ‘കരിയര്‍’ വളര്‍ച്ച ഉണ്ടാകാറില്ല. എന്നാല്‍, ബേസിക് സയന്‍സുകളായ ഊര്‍ജതന്ത്രം (physics), രസതന്ത്രം (Chemistry), ഗണിതശാസ്ത്രം (mathematics), ജീവശാസ്ത്രം (Biology) എന്നിവയില്‍ ഉപരിപഠനം നടത്തിയാല്‍ ധാരാളം തൊഴിലവസരങ്ങളാണ് സ്വദേശത്തും വിദേശത്തും ലഭ്യമാവുക. മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ പഠനവും ഉപരിപഠനവും പൂര്‍ത്തീകരിക്കുന്നത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സ് പോലുള്ള സ്ഥാപനങ്ങളില്‍നിന്നായാല്‍ അവസരങ്ങളുടെ എണ്ണവു ഭാവി ജീവിതത്തിലേക്കുള്ള സാധ്യതകളും പതിന്മടങ്ങ് വര്‍ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cbs.ac.in

– ജി. എം . മാത്യൂസ്

 

Share: