നഴ്സിങ് നിയമനം:മറ്റു രാജ്യങ്ങളുമായും ചർച്ച

436
0
Share:

നഴ്സ് നിയമനക്കോഴ അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക്, കുവൈത്തിന്റെ അംഗീകാരം ലഭിച്ചതോടെ മറ്റു വിദേശരാജ്യങ്ങളുമായും ചർച്ച നടത്താൻ ഇന്ത്യൻ സ്ഥാനപതിമാർക്കു കേന്ദ്രം നിർദേശം നൽകി. പതിനേഴ്‌ രാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്‌മെന്റ് ആണ് സർക്കാർ ഏജൻസികൾവഴി മാത്രമാക്കി കേന്ദ്രം ഉത്തരവിറക്കിയത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലൻഡ്, ഇറാഖ് എന്നിവയാണ് ഈ രാജ്യങ്ങൾ. ഇവിടങ്ങളിലേക്കുളള നഴ്സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമെന്നും (ഇസിആർ) വ്യവസ്ഥ വച്ചു. ഈ രാജ്യങ്ങളിൽ പുതിയ വ്യവസ്ഥകളോട് ആദ്യമായി അനുകൂല നിലപാടു സ്വീകരിച്ചിരിക്കുന്നതു കുവൈറ്റ് ആണ്.

പ്രതിവർഷം ശരാശരി 25,000 നഴ്‌സുമാർ വിദേശത്തേക്കു പോകുന്ന കേരളത്തിനു നിയമന അഴിമതി ഇല്ലാതാകുന്നത് ഗുണകരമാകും.മറ്റു രാജ്യങ്ങളിലേക്ക് ഇപ്പോഴും നോർക്ക വഴി റിക്രൂട്മെന്റ് നടക്കുന്നുണ്ട്. ദുബായ് ആരോഗ്യ മന്ത്രാലയത്തിലേക്കു കഴിഞ്ഞ മാസം നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നു.

Share: