താൽക്കാലിക നിയമനം

പാലക്കാട് സർക്കാർ പോളിടെക് നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ22 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം.
കൂടുതൽ വിവരങ്ങൾ www.gptcpalakkad.ac.in ൽ ലഭിക്കും.
ഫോൺ:04912572640






