ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ആറ് ഫെലോഷിപ്പുകളാണ് നല്‍കുന്നത്. ഒരു വര്‍ഷമാണ് കാലാവധി.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രാപോളജി, സോഷ്യോളജി, ഇക്കണോമിക്‌സ്, നിയമം, ലിംഗ്വിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെ ലഭിച്ച മാസ്റ്റര്‍ ബിരുദമാണ് യോഗ്യത.
പട്ടികവിഭാഗ മേഖലയിലെ ഗവേഷണ പരിചയത്തിന് മുന്‍ഗണന ലഭിക്കും. മാസത്തില്‍ 10,000 രൂപ ഫെലോഷിപ്പ് തുകയും 2000 രൂപ എച്ച്.ആര്‍.എയും നല്‍കും.
അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 30 വയസില്‍ കൂടാന്‍ പാടില്ല.
പട്ടികപിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, ഗവേഷണ പരിചയം എന്നിവ കണിച്ച് വെള്ള കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ആമുഖ കത്തു സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ് ചേവായൂര്‍ പി.ഒ, കോഴിക്കോട്, പിന്‍ -673017 എന്ന വിലാസത്തില്‍ സെപ്റ്റംബർ
24ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം.