കേന്ദ്ര സര്‍വീസില്‍ 5134 ഒഴിവുകൾ

Share:

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.
പ്ലസ്‌ടുക്കാര്‍ക്ക്‌ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ ഏഴ്‌.
പോസ്‌റ്റല്‍ അസിസ്‌റ്റന്റ്‌/സോര്‍ട്ടിങ്‌ അസിസ്‌റ്റന്റ്‌, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കോര്‍ട്ട്‌ ക്ലാര്‍ക്ക്‌ തുടങ്ങിയവയാണ്‌ ഒഴിവുകള്‍. പോസ്‌റ്റല്‍ അസിസ്‌റ്റന്റ്‌/സോര്‍ട്ടിങ്‌ അസിസ്‌റ്റന്റ്‌ തസ്‌തികയില്‍ 3281 ഒഴിവുകളും ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ 1321 ഒഴിവുകളും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയില്‍ 506 ഒഴിവുകളും കോര്‍ട്ട്‌ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ 26 ഒഴിവുകളുമാണുള്ളത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
ജനുവരി ഏഴു മുതല്‍ ഫെബ്രുവരി അഞ്ചുവരെ ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന കംബൈന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി ലെവല്‍ (പ്ലസ്‌ടു) പരീക്ഷ മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌.
പ്രായം 2017 ജനുവരി ഒന്നിന്‌ 18-27.
പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും അംഗപരിമിതര്‍ക്ക്‌ 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌.
യോഗ്യത പ്ലസ്‌ടു വിജയം/തത്തുല്യം. 2017 ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.
അപേക്ഷാഫീസ്‌ 100 രൂപ.
പട്ടികജാതി/വര്‍ഗം, അംഗപരിമിതര്‍, വിമുക്‌തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ക്ക്‌ ഫീസില്ല.
എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്‌റ്റ്, കംപ്യൂട്ടര്‍ ടൈപ്പിങ്‌ ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷ രണ്ടു ഘട്ടങ്ങളായാണ്‌ നടത്തുക. കംപ്യൂട്ടര്‍ ബേസ്‌ഡ് ഒബ്‌ജക്‌ടീവ്‌ പരീക്ഷയും ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷയുമാണുള്ളത്‌. ഒന്നാം ഘട്ടത്തില്‍ ജനറല്‍ ഇന്റലിജന്‍സ്‌, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്‌റ്റിറ്റ്യൂഡ്‌, ജനറല്‍ അവെയര്‍നെസ്‌ എന്നിവയുള്‍പ്പെട്ട 200 മാര്‍ക്കിന്റെ ഒബ്‌ജക്‌ടീവ്‌ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടൈപ്പ്‌ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ടാംഘട്ട ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷ പെന്‍ ആന്‍ഡ്‌ പേപ്പര്‍ മോഡലിലാണ്‌. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. മൂന്നാംഘട്ട പരീക്ഷ (സ്‌കില്‍ ടെസ്‌റ്റ്/ടൈപ്പിങ്‌ ടെസ്‌റ്റ്).
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം (കോഡ്‌ നമ്പര്‍: 9211), കൊച്ചി (9204), കോഴിക്കോട്‌ (9206), തൃശൂര്‍ (9212). ഏതെങ്കിലും ഒരു കേന്ദ്രം തെരഞ്ഞെടുക്കുക.
www.ssconline.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് .

Share: