കേന്ദ്ര പൊലീസ് സേനകളില്‍ എസ്ഐ : അപേക്ഷിക്കാം

കേന്ദ്ര പൊലീസ് സേനകളിലും ഡല്‍ഹി പൊലീസിലും സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കും സിഐഎസ്എഫില്‍ എഎസ്ഐ തസ്തികയിലേക്കും അപേക്ഷിക്കാം. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി എന്നീ കേന്ദ്രസേനകളിലേക്കാണ് നിയമനം. സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
2016 ജനുവരി ഒന്നിനകം ബിരുദം നേടണം. ഓപ്പണ്‍/വിദൂര വിദ്യാഭ്യാസംവഴിയുള്ള ബിരുദമാണെങ്കില്‍ ഇഗ്നോയുടെ വിദൂരവിദ്യാഭ്യാസ കൌണ്‍സില്‍ അംഗീകരിച്ചതാകണം.
2016 ജനുവരി ഒന്നിന് 20–25 വയസ്സ്. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും നിയമപ്രകാരമുള്ള വയസ്സിളവ്.
ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് ഉയരം 170 സെ.മീ. നെഞ്ചളവ് 80 സെ.മീ. വികസിപ്പിക്കുമ്പോള്‍ 85 സെ.മീ. എസ്ടിക്കാരായ പുരുഷന്മാര്‍ക്ക് ഉയരം 162.5 സെ.മീ. നെഞ്ചളവ് 77 സെ.മീ. വികസിപ്പിക്കുമ്പോള്‍ 82 സെ.മീ.
വനിതകള്‍ക്ക് ഉയരം 157 സെ.മീ. എസ്ടി വനിതകള്‍ക്ക് 154 സെ.മീ. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉയരത്തിന് ആനുപാതിക തൂക്കം വേണം.
കാഴ്ചശക്തി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കാഴ്ച 6/6, 6/9. കൂട്ടിമുട്ടുന്ന കാല്‍മുട്ട്, പരന്നപാദം എന്നിവ പാടില്ല. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍, എസ്സി/എസ്ടി എന്നിവര്‍ക്ക് ഫീസില്ല. http://ssconline2.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിനകം അപേക്ഷിക്കണം