കുടുംബശ്രീയില്‍ കോ-ഓര്‍ഡിനേറ്റര്‍: 244 ഒഴിവുകൾ

445
0
Share:

സംസ്ഥാനത്തെ ജില്ലാ കുടുംബശ്രീ മിഷനുകളില്‍ ഒഴിവുള്ള ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- ഒന്ന്, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- രണ്ട് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്താകെ 244 ഒഴിവുകളാണുള്ളത് .
ആദ്യതസ്തികയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും രണ്ടാമത്തെ തസ്തികയിലേക്ക് വിഎച്ച്എസ്സി (കൃഷി/മൃഗസംരക്ഷണം) യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 35 വയസ്.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷയുടെ മാതൃക www.kudumbashree.org – Careers നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലും ലഭിക്കും.
അപേക്ഷ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സെപ് . 23 നകം ലഭിക്കണം.
കവറിന് പുറത്ത് തസ്തിക വ്യക്തമായി എഴുതണം.

Share: