വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Share:

ആലപ്പുഴ: പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.

ഡിഗ്രി/തത്തുല്യ കോഴ്‌സുകളില്‍ ആര്‍ട്ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും പി.ജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ വിജയിച്ചിരിക്കണം.

സുനീതി പോര്‍ട്ടല്‍ ( suneethi.sjd.kerala.gov.in ) വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഓഗസ്റ്റ് 31. ഫോണ്‍: 0477-2253870.

Share: