കായിക പരിശീലകരെ നിയമിക്കുന്നു

പാലക്കാട് : ജില്ലാ പഞ്ചായത്തിൻറെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കായിക അധ്യാപകരില്ലാത്ത ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കായിക പരിശീലകരെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കൂടിക്കാഴ്ച ഒക്ടോബര്‍ 17ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍: 9400118580.






