കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ -2017
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ -2017 നു സ്റ്റാഫ് സെലക്ഷ൯ കമ്മീഷ൯ അപേക്ഷ ക്ഷണിച്ചു. ബിരുദ ധാരികള്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉയര്‍ന്ന തസ്തികകളിൽ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. ഗ്രൂപ്പ് എ, ബി, സി, വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
പ്രായം: 2017 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം നിര്‍ണ്ണയിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 5 ഉം ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. വിധവകള്‍ക്കും ബന്ധം വേര്‍പ്പെടുത്തി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും നിയമാനുസൃത ഇളവു ലഭിക്കും.
യോഗ്യത: അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍/അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാ൯ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കിൽ പ്ലസ്ടുവിൽ കണക്കിന് 60% നേടിയിരിക്കണം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് മറ്റെല്ലാ തസ്തികയിലേക്കും അപേക്ഷിക്കാനാവും.
ശാരീരിക യോഗ്യത വിശദമാക്കുന്ന പട്ടിക www.ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫീസ് : 100 രൂപ
അപേക്ഷ : www.ssconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഓണലൈന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 16