അക്കൗണ്ടിംഗ് ക്ലര്‍ക്ക് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Share:

എറണാകുളം: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇൻറര്‍വ്യൂ വഴിയാണ് നിയമനം.

ബി കോം, ഡി.സി.എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം.

ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 40 വയസ്. ഒരു ഒഴിവാണ് നിലവിലുള്ളത്. എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 26 ന് രാവിലെ 10 നാണ് ഇൻറര്‍വ്യൂ.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഫോണ്‍: 8113813340

Share: