ഗസ്റ്റ് ലക്ചറര്‍ നിയമനം

Share:

പാലക്കാട് : വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു.

ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സില്‍ 55 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ടെക് നെറ്റ്, ഡമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്സ്, ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക്സ് എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവര്‍ ജൂലൈ 26 ന് രാവിലെ 11ന് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04922 255061, 04912 985061

Share: