എന്‍.ഐ.ടിയില്‍ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് എന്‍.ഐ.ടിയില്‍ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആര്കിടെക്ച്ചർ ആന്‍ഡ് പ്ലാനിങ്ങ്, ബയോടെക്നോളജി, കെമിക്കൽ എ൯ജിനീയറിംഗ്, കെമിസ്ട്രി, സിവിഎ൯ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എ൯ജിനീയറിംഗ്, ഇലക്രിക്കല്‍ എ൯ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷ൯ എ൯ജിനീയറിംഗ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എ൯ജിനീയറിംഗ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ. എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സംവരണം ലഭിക്കും.
പി.എച്ച്.ഡി യും മികച്ച അക്കാദമിക് റെക്കോര്‍ഡും ആണ് അടിസ്ഥാന യോഗ്യത. മുന്‍പരിചയം, സ്പെഷ്യലൈസേഷന് ആവശ്യമായ വിഷയങ്ങൾ എന്നിവ www.nitc.ac.in എന്ന വെബ്സൈറ്റിൽ നല്‍കിയിട്ടുള്ള വിജ്ഞാപനത്തിൽ.
അപെക്ഷാഫോമിന്റെ മാതൃക www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂണ്‍ 9