ലാസ്​റ്റ്​ ഗ്രേഡ്​ വിജ്​ഞാപനം ഉടൻ : ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല

Share:

വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, കമ്പനി-കോർപറേഷനുകളിൽ ലാസ്​റ്റ്​ ഗ്രേഡ്​ സെർവൻറ്​ എന്നീ തസ്​തികകൾ ഉൾപ്പെടെ 89 തസ്​തികകളിലേക്കുള്ള നിയമനത്തിന് വിജ്​ഞാപനം പുറപ്പെടുവിക്കാൻ പി.എസ്​.സി യോഗം തീരുമാനിച്ചു. വരുന്ന സെപ്തംബർ  മുതൽ നവംബർ വരെ ആയിരിക്കും പരീക്ഷ. പുതുക്കിയ യോഗ്യത അനുസരിച്ചു് ബിരുദ ധാരികൾക്ക് അപേക്ഷിക്കാൻ കഴിയുകയില്ല. ഏഴാം ക്‌ളാസ് വിജയമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന കഴിഞ്ഞ തവണ 13 ലക്ഷം അപേക്ഷകരാനുണ്ടായിരുന്നത്. ബിരുദം പൂർത്തിയാകാത്തവർക്കും ബിരുദ പരീക്ഷ തോറ്റവർക്കും അപേക്ഷിക്കാം.എസ് എസ് എൽ സി , പ്ലസ് ടു , പ്രീ ഡിഗ്രി , പ്ലസ് വൺ , ഐ ടി ഐ , പോളിടെക്‌നിക് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

മറ്റ്​ തീരുമാനങ്ങൾ:

*കോളജ് വിദ്യാഭ്യാസ വകുപ്പിൽ ട്രെയിനിങ് ​ കോളജുകളിൽ) ​െലക്ചറർ ഇൻ നാച്വറൽ സയൻസ്​, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്​ട്രക്ടർ (ആർക്കിടെക്ചറൽ അസി.) -പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്​ട്രക്ടർ (ആർക്കിടെക്ചറൽ അസി.) -പട്ടികജാതി പട്ടികവർഗക്കാരിൽനിന്നുള്ള നിയമനം എന്നീ തസ്​തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

* കെ.എസ്​.ആർ.ടി.സി.യിൽ റിസർവ് ൈഡ്രവർ (രണ്ടാം എൻ.സി.എ -എസ്​.ടി വിജ്​ഞാപനം) (കാറ്റഗറി നമ്പർ 108/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസി. (പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം/പട്ടികവർഗക്കാരിൽനിന്നുള്ള നിയമനം) (കാറ്റഗറി നമ്പർ 99/2016), ലൈവ്​സ്​റ്റോക്​ ​െഡവലപ്മ​​െൻറ് ബോർഡ് ലിമിറ്റഡിൽ ലബോറട്ടറി അസി. (കാറ്റഗറി നമ്പർ 49/2016) എന്നീ തസ്​തികകളിലേക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കും.

* ഡ്രഗ്സ്​ കൺേട്രാൾ വകുപ്പിൽ ലാബ് അറ്റൻഡർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ േഗ്രഡ് 2 (ഓർത്തോഡിക്സ്​), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ േഗ്രഡ് 2 (േപ്രാസ്​തെറ്റിക്സ്​), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസി.(റബർ ടെക്നോളജി), കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ലബോറട്ടറി അസി. (പട്ടികജാതി/പട്ടികവർഗക്കാർക്കായി പ്രത്യേക നിയമനം), കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്​റ്റ്​ േഗ്രഡ് 2 (പട്ടികവർഗക്കാർക്കായി പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 07/15) തസ്​തികകളിലേക്ക് റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കും.

* മലപ്പുറം ജില്ല പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്​.എസ്​.എ (ഫിസിക്കൽ സയൻസ്​, മലയാളം മാധ്യമം (ഒന്നാം എൻ.സി.എ -എസ്​.സി, കാറ്റഗറി നമ്പർ 150/2016), കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എ (സംസ്​കൃതം, കാറ്റഗറി നമ്പർ 166/2016), ആരോഗ്യവകുപ്പിൽ സ്​റ്റാഫ് നഴ്സ്​ േഗ്രഡ് 2 (ഒന്നാം എൻ.സി.എ ധീവര, കാറ്റഗറി നമ്പർ 267/2016), ആരോഗ്യവകുപ്പിൽ അസി. സർജൻ (എൻ.സി.എ- വിശ്വകർമ), അസി. സർജൻ (എൻ.സി.എ -എൽ.സി./എ.ഐ) മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ​െലക്ചറർ ഇൻ ഫോറൻസിക് മെഡിസിൻ (എൻ.സി.എ -വിശ്വകർമ), പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ (ഇലക്േട്രാണികസ്​), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എസ്​.ടി ജ്യോഗ്രഫി (ജൂനിയർ) (പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) (കാറ്റഗറി നമ്പർ 292/2016), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ േഗ്രഡ് 2 പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) കാറ്റഗറി നമ്പർ 360/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്​.എസ്​.ടി ഇക്കണോമിക്സ്​ പട്ടികജാതി പട്ടികവർഗക്കാരിൽനിന്ന്​ നിയമനം) (കാറ്റഗറി നമ്പർ 357/2016), കേരള മുനിസിപ്പൽ കോമൺ സർവിസ്​/വിവിധ വികസന അതോറിറ്റികളിൽഡ്രൈ വർ ഗ്രേഡ് 2 എൽ.ഡി.വി (കാറ്റഗറി നമ്പർ 225/2016) എന്നീ തസ്​തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Share: