ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് നിയമനം

കോഴിക്കോട് : ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍
(ഐ.എസ്.എം) നടക്കും.
യോഗ്യത: ആയുര്‍വേദ ഫാര്‍മസിസ്റ്റ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി കോഴ്സ് അല്ലെങ്കില്‍ ബി.ഫാം ആയുര്‍വേദ. നഴ്സ് -ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്സിങ് കോഴ്സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് (ആയുര്‍വേദ). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോണ്‍: 0495 2371486.






