അപ്രൻറീസ്ഷിപ്പ് മേള: ഓഗസ്റ്റ് 11ന്

വയനാട് : കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിൻറെ യും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻറെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രൻറീസ്ഷിപ്പ് മേള സംഘടിപ്പിക്കും.
ഐടിഐ ട്രേഡുകൾ വിജയിച്ചവരും സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രൻറീസ്ഷിപ്പ് പരിശീലനം നേടാൻ താത്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾക്കും പരിശീലനം നല്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
ഫോണ്‍: 9947866966, 04936 205519.





