അധ്യാപക നിയമനം

കണ്ണൂർ : തലശ്ശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവ. കോളേജില്‍ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.
നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിൻ റെ ഔദ്യോഗിക പോര്‍ട്ടലില്‍ അതിഥി അധ്യാപക രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്/നമ്പര്‍ ലഭിച്ചവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 29ന് അഭിമുഖത്തിനെത്തണം.
നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.