യൂത്ത് ഐക്കണ്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

321
0
Share:

സംസ്ഥാന യുവജന കമ്മീഷന്‍ 2017 – 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കുന്നു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല / സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ചവരുമായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതുമാണ്. അപേക്ഷകര്‍ യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുന്‍പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം. നാമനിര്‍ദേശ പത്രികകളും അപേക്ഷകളും ഡിസംബര്‍ 30 നകം ലഭിക്കേണ്ടതാണ്. പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്പവും നല്‍കുന്നതാണ്. നിര്‍ദേശങ്ങള്‍ താഴെ പറയുന്ന വെബ്സൈറ്റ് / ലിങ്കുകള്‍ വഴിയും കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കാവുന്നതാണ്.
Website:  http://www.skyc.kerala.gov.in/

Facebook: https://www.facebook.com/skycthiruvananthapuram/
Email: keralayouthcommission@gmai.com

Share: