യോഗ ട്രെയ്‌നര്‍ അഭിമുഖം

Share:

പത്തനംതിട്ട : കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പദ്ധതിയില്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന കരാര്‍ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ ട്രെയ്‌നര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.

യോഗ ട്രെയ്‌നിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവര്‍ക്കു അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ഫോണ്‍ : 0473 4 226 063.

Share: