അഡീഷണല്‍ ഫാക്കള്‍ട്ടി നിയമനം

Share:

ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അഡീഷണല്‍ ഫാക്കള്‍ട്ടിയെ നിയമിക്കുന്നു.

കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്കാണ് അവസരം. 40 വയസിന് താഴെ പ്രായവും എം.എസ്.ഡബ്യൂ./ എം.ബി.എ. (എച്ച്.ആര്‍), എം.എ. സോഷ്യോളജി/ ഡെവലപ്‌മെൻറ് സ്റ്റഡീസ് യോഗ്യതയും മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ജനുവരി 21-ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ, വലിയകുളം ജംഗ്ഷന്‍ ആലപ്പുഴ-688001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 0477-2254104.

Share: