യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
വേതനം : പ്രതിമാസം 8000 രൂപ
പ്രായം : 50 വയസില്‍ താഴെ
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ്, എംഎസ്‌സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫില്‍ യോഗ എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂര്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.