യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍

Share:

കൊച്ചി: ജില്ലയിലെ മരട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള പി.ജി ഡിപ്ലോമയോ/അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉളള ഉദ്യോഗാര്‍ഥികള്‍.
പ്രായപരിധി 40 വയസില്‍ കവിയരുത്.
ഒഴിവുകള്‍ ഒന്ന്.
ശമ്പളം 17,000/- (ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ). 14000 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
ഇന്റര്‍വ്യൂ നവംബര്‍ 17-ന് രാവിലെ 11 മുതല്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ് -19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Share: