യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം യോഗ പരിശീലനം നല്‍കുന്നതിന് ഒരു സെഷന് 400 രൂപ ക്രമത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എന്‍.വൈ.എസ്.(ബാച്ചിലര്‍ ഒഫ് നാച്യൂറോപതി ആന്റ് യോഗിക് സയന്‍സ്) ബിരുദമോ തത്തുല്യ യോഗ്യതയുള്ളവരെയും യോഗ അസോസിയേഷന്‍/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ഉള്ളവരെയും പരിഗണിക്കും. ഒഴിവുകളുടെ എണ്ണം മൂന്ന്.

പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഡിസംബര്‍ 23-ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 9496043675.

Share: