എസ്.ആർ.സി. യോഗ: 28 വരെ അപേക്ഷിക്കാം

285
0
Share:

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് വിജയമാണ് അടിസ്ഥാന യോഗ്യത.

ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി. ഓഫീസിൽ ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം/പ്രോസ്പക്ടസ് ഡൗൺലോഡ് ചെയ്യാം.

വിശദാംശങ്ങൾ www.srccc.in/www.src.kerala.gov.in ലും ലഭ്യമാണ്.

ഫോൺ: 0471-2325101, 2325102,

Share: