യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

308
0
Share:

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഫണ്ട് പ്രോജക്ടുകളില്‍ യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ട്/ഓണ്‍ലൈന്‍ ആയി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

യോഗ ട്രെയിനര്‍ക്ക് ബി.എന്‍.വൈ.എസ്. നാച്ചുറോപ്പതി/ബി.എസ്.സി. യോഗയാണ് യോഗ്യത.

പ്രായപരിധി 45 വയസ്.

സെപ്റ്റംബര്‍ എഴിന് രാവിലെ 11 നാണ് അഭിമുഖം. ലേഡി ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയ്‌ലേക്ക് (സ്ത്രീകള്‍ മാത്രം) എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/ എം.എ/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്.സിയാണ് യോഗ്യത.

കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യോഗ്യതയും അര്‍ഹതയും സംബന്ധിച്ച അസല്‍ രേഖകളും തിരിച്ചറിയല്‍/ ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളും സഹിതം ഇരുമ്പ പാലത്തിന് കിഴക്ക് വശത്തെ ജില്ല മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓണ്‍ലൈന്‍ ആയി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇ-മെയില്‍ ഐ.ഡി, വാട്ട്സ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം dmohomoeoalp@kerala.gov.in എന്ന ഇ-മെയിലില്‍ അയയ്ക്കണം.

വിശദവിവരത്തിന് ഫോണ്‍: 0477-2262609.

Share: