എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-20

Share:

ആശയ സൃഷ്ടിക്ക് ‘യോഗ’യും ശ്രദ്ധയും

എം ആർ കൂപ്മേയെർ പരിഭാഷ : എം ജി കെ നായർ

എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകുന്നതിന് ആശയങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക്‌ ലഭ്യമായ സുനിശ്ചിതവും തെളിയിക്കപ്പെട്ടതും ശാസ്ത്രീയവുമായമാര്‍ഗ്ഗം ‘ചിന്തിക്കുക…. എഴുതിവെയ്ക്കുക… തുറന്നുപറയുക, എന്നതാണ്…. ഓരോ പക്ഷാന്തരവും യുക്തിസഹജമായി മൂല്യനിര്‍ണ്ണയം നടത്തി വികസിപ്പിച്ചെടുത്ത നിങ്ങളുടെ ഏറ്റവും നല്ല ആശയങ്ങള്‍.

12, 13 അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുള്ളതും 61 മാന്ത്രിക ചോദ്യങ്ങള്‍കൊണ്ട് പ്രചോദിപ്പിക്കപ്പെടുന്നതുമായ ‘ആശയസ്ഫുലിംഗ’ങ്ങളുടെ ഉദ്ദേശ്യം അതാണ്. നിങ്ങളുടെ ആശയങ്ങള്‍ ചോദ്യങ്ങള്‍ കൊണ്ട് പരിശോധിക്കുന്നത്തിലൂടെ, ശാസ്ത്രീയ രീതി നിങ്ങള്‍ അവലംബിക്കുകയാണ് ചെയ്യുന്നത്.

എന്നിരുന്നാലും ആശയ രൂപീകരണത്തിന് മറ്റു വഴികളും ഉണ്ട് – ‘യോഗ’ മുതല്‍ ബാത്ത് ടബ്ബില്‍ പൊങ്ങിക്കിടക്കുന്ന പേപ്പര്‍ ബോട്ടുകള്‍ വരെ.

നിങ്ങളുടെ നന്മക്കുവേണ്ടി മറ്റുള്ള മാര്‍ഗ്ഗങ്ങളും പറഞ്ഞുതരാന്‍ ഞാനാഗ്രഹിക്കുന്നു.

ആശയങ്ങള്‍ “ആകര്‍ഷിക്കുന്ന”തിനുള്ള ‘യോഗ’ സമ്പ്രദായം ഇതാണ്: ഒരുമണിക്കൂര്‍ സമയം നിശ്ശബ്ദമായി നേരെ ഇരിക്കുക. വായിക്കുകയോ എന്തെങ്കിലും പ്രത്യേകിച്ചു നോക്കുകയോ ചെയ്യരുത്. ആശയങ്ങള്‍ക്കുവേണ്ടി ഒരു മണിക്കൂര്‍ സമയം നിശ്ശബ്ദതപാലിച്ചുകൊണ്ട് മനസ്സ് “തുറന്നു” വയ്ക്കുക. – സ്വീകരിക്കാന്‍ തയ്യാറായി, എന്നാല്‍ ആരായുകയോ യത്നിക്കുകയോ ചെയ്യാതെ. ഏതുതരം ആശയമായാലും മനസ്സിലേക്കു കടന്നുവരാന്‍ ക്ഷമയോടെ കാത്തിരിക്കുക.

യോഗസമ്പ്രദായം മറ്റൊരുവിധത്തില്‍ വ്യത്യാസപ്പെടുത്താം. വെളിച്ചമില്ലാത്ത ഒരു മുറിയില്‍ നിലത്തിരിക്കുക. മങ്ങിക്കത്തുന്ന മെഴുകുതിരിയുടെ ജ്വാലയില്‍ കണ്ണുനട്ടിരിക്കുക. ആശയങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുക. പര്‍വ്വതങ്ങളുടെയോ പ്രചോദനം നൽകുന്നതും സുന്ദരവുമായ മറ്റ് സ്ഥലങ്ങളുടെയോ ഗാംഭീര്യത്തിലും ഏകാന്തതയിലും ധ്യാനിക്കുകയെന്നതാണ് മറ്റൊരു സമ്പ്രദായം.

“ദേശീയ ആശയ മനുഷ്യന്‍” എന്നു വിളിക്കപ്പെടുന്ന ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ബിയേഡ് ലി റൂമലിന്‍റെ രീതി മറ്റൊന്നാണ്. എല്ലാ ദിവസവും അദ്ദേഹം ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മുറിയടച്ചിരിക്കുകയും ഇച്ഛനുസാരം മനസ്സിനെ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്തുപോന്നു. ഈ മാര്‍ഗ്ഗം മറ്റ് “ആശയ സൃഷ്ടാക്ക”ളും ഉപയോഗിക്കുന്നുണ്ട്. അത് അടുക്കും മുറയുമില്ലാത്ത ആശയങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ആവശ്യമായ ഒരാശയത്തിന്മേല്‍ കേന്ദ്രീകരിക്കുന്നില്ല. ഇതിനെയാണ് “ചിതറിയ ശ്രദ്ധാ” സമ്പ്രദായത്തിലൂടെയുള്ള ആശയ സൃഷ്ടിയെന്നു പറയുന്നത്. ഒരു പ്രത്യേക ആശയം നിങ്ങള്‍ ആരായുന്നില്ലെങ്കില്‍, ഇതൊരു നല്ല സമ്പ്രദായമാണ്.

ഒരേസമയം തന്നെ “പ്രവര്‍ത്തനങ്ങളില്‍” അഭികാമ്യമായ അനേകം ആശയങ്ങള്‍ ഉപയോഗിക്കുകയും തത്സമയം ഒരാശയം വികസിക്കുന്നതിനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ലെന്നു കണ്ടാല്‍ അടുത്തതിലേക്കു പോകുകയും ചെയ്യുകയെന്നതാണ് ‘ചിതറിയ ശ്രദ്ധാസമ്പ്രദായ’ത്തിന്‍റെ ഒരു രീതി. എഡിസന്‍റെ രീതികളില്‍ ഒന്നിതായിരുന്നു. കാരണം, ഒരേസമയം തന്നെ അദ്ദേഹം അനേകം ആശയങ്ങളിന്മേല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു.

മറ്റുള്ള ആശയസൃഷ്ടാക്കളും വരാത്ത ഒരാശയത്തിനുവേണ്ടി നിര്‍ബന്ധപൂര്‍വ്വം യത്നിക്കുന്നില്ല. പകരം മ്റ്റൊരാശയത്തിലേക്കുപോകും. പ്രോജക്ട് തന്നെ മൊത്തത്തില്‍ ഉപേക്ഷിച്ചെന്നുവരും. എന്നിട്ട് അടുത്തദിവസം വരെയോ കൂടുതല്‍ സമയമോ ഏതെങ്കിലും ഹോബിയില്‍ ഏര്‍പ്പെടുകയോ മറ്റേതെങ്കിലും ബന്ധമില്ലാത്ത പ്രവര്‍ത്തനത്തില്‍ മുഴുകുകയോ ചെയ്യും.

ക്രിയാത്മകമായ ഉപബോധമനസ്സ് തടസ്സം കൂടാതെ പ്രവര്‍ത്തിക്കുന്നതിന് ആശയ സൃഷ്ടിയില്‍നിന്നും ബോധമനസ്സിനെ അകറ്റിനിര്‍ത്താനുള്ള ചിതറിയ ശ്രദ്ധാസമ്പ്രദായങ്ങളും ഉണ്ട്.

ഹോളിവുഡിലെ ഒരു തിരക്കഥാകൃത്ത് ഇതിനായി മുന്നൊരുക്കം കൂടാതെ പിയാനോ വായിക്കുമായിരുന്നു… മറ്റൊരാശയ സൃഷ്ടാവ് പള്ളിയില്‍ പോയി ധ്യാനിക്കുന്നു. വേറൊരാള്‍ ഒരു പുതിയ തൊപ്പിവാങ്ങുന്നു. അനേകം പേര്‍ ഉല്ലാസത്തിനുവേണ്ടി വെറുതെ നടക്കുന്നു. വേറെചിലര്‍ ഇഷ്ടപ്പെട്ട സംഗീതം ശ്രവിക്കുന്നു. ചിലസമ്പ്രദായങ്ങള്‍ വിചിത്രങ്ങളാണ്. ഒരു ബാത്ത് ടബ്ബില്‍ കിടന്ന് നനഞ്ഞു കുതിരുകയെന്നതായിരുന്നു ഡോണ്‍ ഹെരോള്‍ഡിന്‍റെ രീതി. ജോസഫ്‌ കോണ്‍റാഡും അതുപോലെ ചെയ്തു. ഷെല്ലിയാകട്ടെ, ടബ്ബില്‍ പേപ്പര്‍ ബോട്ടുകള്‍ ഇട്ട് അതില്‍ നോക്കിയിരിക്കുമായിരുന്നു.

ആശയസൃഷ്ടാക്കള്‍ ഷേവിംഗിനെ പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ ബ്രഹാംസിന് സംഗീതസംബന്ധമായ ഏറ്റവും നല്ല ആശയങ്ങള്‍ കിട്ടിയിരുന്നത് ഷൂ പോളിഷ് ചെയ്യുമ്പോഴായിരുന്നു!

ഓരോരുത്തര്‍ക്കും അവരവരുടെ മാര്‍ഗ്ഗം!

എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സൃഷ്ടിച്ച് എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകാനുള്ള ശാസ്ത്രീയവും യുക്തിഭദ്രവും സുനിശ്ചിതവുമായ മാര്‍ഗ്ഗം ഏറ്റവും നല്ല ആശയങ്ങള്‍ “ചിന്തിക്കുക… എഴുതി വെയ്ക്കുക… തുറന്നുപറയുക” എന്നതാണ്. ആശയങ്ങള്‍ കുറ്റമറ്റതാക്കണം. നിങ്ങള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന കാര്യത്തിനുള്ള ആശയങ്ങള്‍ 12, 13 അദ്ധ്യായങ്ങളില്‍ കൊടുത്തിട്ടുള്ള മാന്ത്രികചോദ്യങ്ങള്‍ ഉപയോഗിച്ച്, എല്ലാ പക്ഷാന്തരങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കുക.

ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു:

ബാത്ത് ടബ്ബില്‍ ഒഴുകുന്ന പേപ്പര്‍ ബോട്ടുകളില്‍ നോക്കിയിരുന്നോ, മെഴുകുതിരിയുടെ മങ്ങിയ ജ്വാലയില്‍ നോക്കിയോ ഒരുമണിക്കൂര്‍ ചെലവഴിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍, കൂടുതല്‍ സമ്പന്നനാകാനുള്ള മാര്‍ഗ്ഗം മുകളില്‍ പറഞ്ഞതാണ്!

( തുടരും )എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകുന്നതിന് ആശയങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക്‌ ലഭ്യമായ സുനിശ്ചിതവും തെളിയിക്കപ്പെട്ടതും ശാസ്ത്രീയവുമായമാര്‍ഗ്ഗം ‘ചിന്തിക്കുക…. എഴുതിവെയ്ക്കുക… തുറന്നുപറയുക, എന്നതാണ്…. ഓരോ പക്ഷാന്തരവും യുക്തിസഹജമായി മൂല്യനിര്‍ണ്ണയം നടത്തി വികസിപ്പിച്ചെടുത്ത നിങ്ങളുടെ ഏറ്റവും നല്ല ആശയങ്ങള്‍.

( തുടരും )

Share: