സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷിക്കാം

Share:

കൊച്ചി:പട്ടികജാതി വിഭാഗക്കാര്‍ക്കായി സി-ഡിറ്റ് സൈബര്‍ശ്രീ സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും.
കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാം. 7 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയിലും സൈബര്‍ശ്രീപരിശീലനം നല്‍കുന്നു. പരിശീലന കാലാവധി ആറു മാസമാണ്. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share: