200 വനിതകള്‍ക്ക് തൊഴിലവസരം
മലപ്പുറം: പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 200 കുടുംബശ്രീ വനിതകള്‍ക്ക് തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷൂറന്‍സ് ഏജൻറായി പ്രവര്‍ത്തിക്കാന്‍ അവസരം.
കുടുംബശ്രീയിലൂടെ സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് എന്നീ പദ്ധതികള്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരൂര്‍, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ മുഖേന പരിശീലനം നല്‍കും. ഇതു സംബന്ധിച്ച യോഗം മെയ് 13ന് രാവിലെ 10 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ചേരും.
പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് ഏജൻറാകുന്നതിന് സി.ഡി.എസ് മുഖേന അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ആധാര്‍ കാര്‍ഡ് ,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്കിൻറെ പകര്‍പ്പ് (മാര്‍ക്ക് ലിസ്റ്റ് അടക്കം), പാന്‍ കാര്‍ഡ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം രാവിലെ 10ന് എത്തണം. പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരെ ഈ ദിവസം തെരഞ്ഞെടുക്കും.