പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, ബൈൻഡർ, അസി.പബ്ലിസിറ്റി ഓഫീസർ

Share:

വാക്ക്-ഇൻ-ഇന്റർവ്യു മാർച്ച് രണ്ടിന്

തിരുവനന്തപുരം: കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അധീനതയിലുള്ള പ്രസ്സിലേക്ക് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, ബൈൻഡർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ യോഗ്യതകളും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒർജിനലും പകർപ്പും സഹിതം മാർച്ച് രണ്ടിന് രാവിലെ 10.30 ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ്. ഹെഡ് ഓഫീസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ്‌ക്രോസ്സ് റോഡ്, തിരുവനന്തപുരത്തു നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in

അസി.പബ്ലിസിറ്റി ഓഫീസർ

സംസ്ഥാന സഹകരണ യൂണിയനിൽ അസി.പബ്ലിസിറ്റി ഓഫീസറുടെ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. അപേക്ഷകർ 40 വയസ്സിനു താഴെ പ്രായമുള്ളവരും ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തെ സേവനപരിചയവും ഉള്ളവരായിരിക്കണം.

താൽപ്പര്യമുള്ളവർ മാർച്ച് ആറിന് ഉച്ചയ്ക്ക്‌ശേഷം മൂന്നു മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചെങ്കൽചൂളയിലെ സംസ്ഥാന സഹകരണ യൂണിയൻ ഓഫീസിൽ എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.

Share: