അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ നടപ്പിലാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്എ ക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ (സിവില്‍) നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: തീരദേശ വികസന കോര്‍പ്പറേഷന്റെ വഴുതക്കാട്ടെ ഹെഡ് ഓഫീസില്‍ 14ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബി.ടെക്/ബി.ഇ (സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും/പൊതുമേഖലാ സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകളിലും/പൊതുമേഖലാ സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയില്‍ എട്ട് വര്‍ഷം ജോലി ചെയ്ത് പരിചയസമ്പന്നരായ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്)
പ്രതിമാസ വേതനം: 30, 000 രൂപ .
പ്രായം : 2018 ജനുവരി ഒന്നിന് 60 വയസ് കവിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.
വെബ്‌സൈറ്റ്: www.keralacoast.org
ഫോണ്‍ 0471 2321520