ഡോക്ടർമാർ, നഴ്സുമാർ: താൽക്കാലിക നിയമനം
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
കോവിഡ് ബ്രിഗേഡായി മുൻപ് സേവനം അനുഷ്ഠിച്ചിരുന്നവരിൽ നിന്നുമാണ് നിയമനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് മതിയായ രേഖകളുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുക.