വിവിധ ഒഴിവുകൾ : അഭിമുഖം 30 ന്
പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കോവിഡ് – 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 30 ന് അഭിമുഖം നടത്തും.
ഒഴിവുകള്‍, യോഗ്യത ക്രമത്തില്‍
ട്രെയിനി അഡ്മിന്‍ – എസ്.എസ്.എല്‍.സി മുതല്‍
ട്രെയിനി ബിസിനസ് ഡെവലപ്പ്മെന്റ് – ബി.എസ്.സി ഫിസിക്സ്
ഫീല്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റ് – പ്ലസ് ടു മുതല്‍
ബ്രാഞ്ച് മാനേജര്‍ – ഡിഗ്രി (രണ്ട് വര്‍ഷം പ്രവൃത്തി പരിചയം)
കളക്ഷന്‍ മാനേജര്‍ – ഡിഗ്രി (രണ്ട് വര്‍ഷം പ്രവൃത്തി പരിചയം)
ബുക്കിംഗ് എക്സിക്യൂട്ടീവ് – എസ്.എസ്.എല്‍.സി മുതല്‍
കളക്ഷന്‍ എക്സിക്യൂട്ടീവ് – പ്ലസ് ടു മുതല്‍
പ്രായപരിധി 18 – 35 വയസ്. താല്‍പ്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ബയോഡാറ്റയും (മൂന്ന് പകര്‍പ്പ്) വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ 28, 29 തീയതികളിലായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491 2505435.