കിക്മയില്‍ എം.ബി.എ ഇന്‍റര്‍വ്യൂ

Share:

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-20 ബാച്ചിലേക്കുള്ള ഇന്‍റര്‍വ്യൂ ഈ മാസം 23ന് രാവിലെ 10 മുതല്‍ ആറന്മുള എന്‍എസ്എസ് കരയോഗം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടക്കും.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യുമന്‍ റിസോഴ്സ്, സിസ്റ്റം, ലോജിസ്റ്റിക് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഇതോടൊപ്പം അഡ്മിഷന്‍ നടക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്യാറ്റ്/കെ-മാറ്റ്/ സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും ഈ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരം www.kicmakerala.in എന്ന വെബ്സൈറ്റിലും 9446835303, 8895450497 എന്നീ നമ്പരുകളിലും ലഭിക്കും.

Share: