വാക് ഇൻ ഇന്റര്‍വ്യൂ 28 ന്

നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം. അപേക്ഷകര്‍, കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുളളവരായിരിക്കണം.
താത്പര്യമുളളവര്‍ മെയ് 28ന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.