എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച : നൂറോളം ഒഴിവുകൾ

Share:

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ ഒന്നിന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു.

സ്റ്റോര്‍ ഹെഡ്, മൊബൈല്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍ ട്രെയിനി, സീനിയര്‍ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ഗോഡൗണ്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലായി നൂറോളം ഒഴിവുകളാണ് നിലവിലുള്ളത്.

എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ജൂണ്‍ ഒന്നിന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178.

Tagsjobs
Share: