വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശല്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 11.30 ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഡാറ്റാ പ്രോസസിംഗിൽ പരിചയവുമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.