ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ , ലാബ് ടെക്‌നീഷ്യന്‍ , ഫാര്‍മസിസ്റ്റ്
എറണാകുളം : ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഇനി പറയുന്ന ഓരോ ഒഴിവുകളിലേക്ക് ദിവസവേതന നിരക്കില്‍ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), യോഗ്യത ബി.എച്ച്.എം.എസ്/എം.ഡി (ഹോമിയോ), ഫാര്‍മസിസ്റ്റ് യോഗ്യത സി.സി.പി/എന്‍.സി.പി അഭിലഷണീയം.
ലാബ് ടെക്‌നീഷ്യന്‍: യോഗ്യത പ്ലസ് ടു സയന്‍സ് ഐഛിക വിഷയമായെടുത്ത് സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.റ്റി/ബി.എസ്.സി എം.എല്‍.റ്റി കോഴ്‌സ് പാസായിരിക്കണം.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ആഗസ്റ്റ് 21-ന് രാവിലെ 10 നും മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 29-ന് രാവിലെ 10 നും അസല്‍ രേഖകളുമായി കലൂര്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-എന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2345687.