വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

Share:

കണ്ണൂര്‍: 2018-19 സാമ്പത്തീക വര്‍ഷം സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളായ വിദ്യാകിരണം, വിദ്യാജ്യോതി, തുല്യതാ ഉപരിപഠനം വയോജനങ്ങള്‍ക്കുള്ള മന്ദഹാസം പദ്ധതി, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് , തുല്യതാ പഠനം, ഡ്രൈവിംഗ് പരിശീലനം, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി.കാര്‍ഡ്, സ്വാശ്രയ പദ്ധതി എന്നീ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് 5 മണിക്ക് മുമ്പായി കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍:0497 2712255.

Share: