വിജ്ഞാന്‍വാടിയിൽ അവസരം

394
0
Share:

എറണാകുളം:  ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 18 വിജ്ഞാന്‍വാടികളിലേയ്ക്ക് മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്സ്,

പട്ടികജാതി വികസന വകുപ്പിലെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ.

തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന.

നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും.

വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സെപ്തംബര്‍ 24 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്കോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ആഫീസിലോ (ഫോണ്‍ നമ്പര്‍ : 0484-2422256) ബന്ധപ്പെടണം.

Share: