വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍
കോഴിക്കോട് : എക്‌സൈസ് വകുപ്പിന്റെ വിമുക്തി ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലെ 1 ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദാനന്തര ബിരുദം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി: 23നും 60നും ഇടയില്‍
പ്രതിമാസ വേതനം: 50,000 രൂപ
ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 25 വൈകിട്ട് 5 മണിക്ക് മുന്‍പായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ കാര്യാലയം, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372927 ഇ-മെയില്‍: dcxkkd@yahoo.com