വീഡിയോ എഡിറ്റിങ് കോഴ്‌സ്

Share:

കേരള മീഡിയ അക്കാദമി കൊച്ചി സെൻററിൽ ഡിസംബറിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25 വരെ അപേക്ഷിക്കാം.

യോഗ്യത: പ്ലസ് ടു.

കോഴ്സ് കാലാവധി ആറ് മാസം.

പട്ടികജാതി/പട്ടികവർഗ/ഒ ഇ സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ ഇ സി വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ബാങ്ക് മുഖേന അടച്ച രേഖയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അപേക്ഷ keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കണം.

ഫോൺ: 0484 2422275, 9447607073.

Share: