വയലാർ പുരസ്‌കാരം സമ്മാനിച്ചു
തിരുഃ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ വയലാർ സ്മാരക സാഹിത്യ പുരസ്‌കാരം ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ .ജെ രാജ്‌മോഹൻ പിള്ളക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. വ്യവസായ പ്രമുഖനായിരുന്ന അന്തരിച്ച , ബ്രിട്ടാനിയ രാജൻപിള്ള പറഞ്ഞ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഡോ രാജ്‌മോഹൻ പിള്ള രചിച്ച ‘സിദ്ധാർത്ഥൻ’ എന്ന നോവലിനാണ് പുരസ്കാരം.
ജീവിതാനുഭങ്ങളിലൂടെ കലങ്ങിമറിയുന്ന മനസ്സിന് സ്വാസ്ഥ്യം കണ്ടെത്താൻ കഴിയാതെ വരുന്ന സാധാരണ മനുഷ്യൻറെ ദുരന്ത ചിത്രമാണ് ‘സിദ്ധാർഥൻ’ നമുക്ക് മുന്നിൽ തുറന്നുതരുന്നത്.
വിപ്ലവ രാഷ്ട്രീയത്തിലെ സ്വാർത്ഥ താൽപ്പര്യങ്ങൾ. ജന്മി, പ്രഭുത്വ , മുതലാളിത്വ ശക്തികളെ ഉന്മൂലനം ചെയ്യണമെന്ന് വാദിച്ചവർ അതിലേക്ക് ലയിച്ചു ചേരുകയും പുത്തൻ മുതലാളിത്വ കൂട്ടായ്മകൾ രൂപം കൊള്ളുകയും ചെയ്യുന്നത് , ബന്ധങ്ങളിലെ ഊഷ്മളത, ചതിക്കുഴികൾ ഒക്കെയും തികഞ്ഞ ഗൗരത്തോടെ കഥാകാരൻ വരച്ചുകാട്ടുന്നു , ഈ കൃതിയിൽ.
പുത്തിരിക്കണ്ടം വയലാർ നഗറിൽ നടന്ന ചടങ്ങിൽ എം വിജയകുമാർ, പാലോട് രവി, ഗുരു ജ്ഞാന തപസ്വി , എം ആർ ജയഗീത തുടങ്ങിയവർ പങ്കെടുത്തു.