വനിതാരത്‌നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

351
0
Share:

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യസേവനം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് (വിദ്യാഭ്യാസ രംഗം), കമല സുരയ്യ അവാര്‍ഡ് (സാഹിത്യരംഗം), റാണി ലക്ഷ്മിഭായി അവാര്‍ഡ് (ഭരണരംഗം), ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ് (ശാസ്ത്രരംഗം), മൃണാളിനി സാരാഭായ് അവാര്‍ഡ് (കലാരംഗം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് (ആരോഗ്യരംഗം), ആനി തയ്യില്‍ അവാര്‍ഡ് (മാധ്യമരംഗം), കുട്ടിമാളു അമ്മ അവാര്‍ഡ് (കായികരംഗം), സുകുമാരി അവാര്‍ഡ് (അഭിനയ രംഗം), ആനിമസ്‌ക്രീന്‍ അവാര്‍ഡ് (വനിതാ ശാക്തീകരണരംഗം) എന്നിവയാണ് പുരസ്‌കാരങ്ങള്‍. പ്രവര്‍ത്തനമേഖലകളില്‍ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍ ഹൃസ്വ ചിത്രീകരണം എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അവാര്‍ഡ് തുകയായി മൂന്ന് ലക്ഷം രൂപ വീതവും ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. മുമ്പ് ഒരു രംഗത്ത് പുരസ്‌കാരം ലഭിച്ചവര്‍ക്ക് അതേരംഗത്തു തന്നെ പുരസ്‌കാരം നല്‍കുകയില്ല.

Share: