വനിതാ കമ്മീഷന്‍ : അപേക്ഷ ക്ഷണിച്ചു

277
0
Share:
കേരള വനിതാ കമ്മീഷന്‍ വിവിധ ജില്ലകളില്‍  നടത്തുന്ന അദാലത്ത്/സെമിനാര്‍/മറ്റ് പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് സിറ്റിംഗ് ഒന്നിന് 2,000 രൂപ നിരക്കില്‍ (പ്രതിമാസം 3 സിറ്റിംഗ്) പങ്കെടുക്കേണ്ട വിദഗ്ധരുടെ പാനലിലേക്ക് അഡ്വക്കേറ്റുമാരില്‍ നിന്നും സോഷേ്യാളജിസ്റ്റ്/സൈക്കോളജിസ്റ്റ് എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സോഷേ്യാളജിസ്റ്റ്/സൈക്കോളജിസ്റ്റ് ബിരുദാനന്തര ബിരുദദാരികളും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. നിശ്ചിതയോഗ്യത/ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്/പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ശരിപകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 31 നു മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം, പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും
www.keralawomenscommission.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Share: