വാസ്തുശാസ്ത്ര, ചുമര്‍ച്ചിത്ര പഠനത്തിന് അപേക്ഷിക്കാം

Share:

തിരുഃ സാസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആറുമാസത്തെ വാസ്തുശാസ്ത്ര ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിൻറെ യും ഒരു വര്‍ഷത്തെ ചുമര്‍ച്ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്സിൻറെയും പുതിയ ബാച്ച് തിരുവനന്തപുരത്ത് നവംബര്‍ മാസം ആരംഭിക്കുന്നു. വാസ്തുശാസ്ത്ര കോഴ്സിന് ഐ.റ്റി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.റ്റി.ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്.
ആകെ സീറ്റ് : 50

ചുമര്‍ചിത്രകലയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആകെ സീറ്റ് : 25

എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്.

ഇരുകോഴ്സുകള്‍ക്കും 25,000 രൂപയും ജി.എസ്.ടിയുമാണ് കോഴ്സ് ഫീസ്. അപേക്ഷാ ഫീസ് 200 രൂപ. താത്പര്യമുള്ളവര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള പത്തനംതിട്ട പിന്‍ 689533 എന്ന വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് വഴിയോ ഒക്ടോബര്‍ 25നകം അപേക്ഷിക്കാവുന്നതാണെന്ന് കോഴ്‌സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2319740, 7034249122, 9605046982.

Share: