വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ്

Share:

പത്തനംതിട്ട : സാംസ്‌കാരിക വകുപ്പിനു കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ് ആരംഭിക്കുന്നു.

യോഗ്യത : ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് നിര്‍മ്മാണ എഞ്ചിനീയറിംഗ്.

ആകെ 30 സീറ്റുകളാണുള്ളത്.

കോഴ്സ് ഫീസ് 25000 രൂപയും ജി.എസ്.ടിയും.

കോഴ്‌സ് കാലാവധി നാലു മാസം.

ജൂലൈ 15 വരെ അപേക്ഷിക്കാം.

അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അയക്കാം. വിലാസം- എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട 689533. ഫോണ്‍ : 0468-2319740, 9847053294, 9947739442.

Share: