കേരളത്തില്‍ തൊഴില്‍ രഹിതര്‍ 35 ലക്ഷത്തില്‍ കൂടുതല്‍
കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 35 ലക്ഷത്തില്‍ കൂടുതല്‍ !
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം 35,17,411 പേരാണ് സംസ്ഥാനത്ത് തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കണക്കനുസരിച്ച് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. 10.5 ആണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.9 ആണ്. തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരിലേറെയും സ്ത്രീകളാണ്. 22,21,034 പേര്‍. 12,96,377 പുരുഷന്‍മാരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ജില്ല തിരുവനന്തപുരമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളാണ്. 1,93,574 പേര്‍ പുരുഷന്‍ന്മാരുമാണ്. കൊല്ലത്ത് 3,65,044 പേരില്‍ 2,28,916 സ്ത്രീകളും 1,36,128 പുരുഷന്മാരുമുണ്ട്. ആലപ്പുഴ- 2,89,616 പേരില്‍ 1,75,895 സ്ത്രീകളും 1,13,721 പേര്‍ പുരുഷന്‍മാരാണ്. പത്തനംതിട്ടയില്‍ 1,22,367 പേരില്‍ 76,503 സ്ത്രീകളും 45,864 പുരുഷന്‍മാരും. കോട്ടയത്ത് 2,26,760 പേരില്‍ 1,38,707 സ്ത്രീകളും 88,053 പുരുഷന്‍മാരും. ഇടുക്കിയില്‍ 1,07,756 പേരില്‍ 64,074 സ്ത്രീകളും 43,682 പുരുഷന്‍മാരുമാണ്. എറണാകുളത്ത്- 3,28,123 പേരില്‍ 2,03,381 സ്ത്രീകളും, 1,24,742 പുരുഷന്‍മാരുമാണ്. തൃശൂരില്‍ 2,79,369 പേരില്‍ 1,85,652 സ്ത്രീകള്‍, 93,717 പുരുഷന്‍മാര്‍. പാലക്കാട് 2,40,275 പേരില്‍ 1,48,796 സ്ത്രീകള്‍ , 91,479 പുരുഷന്‍മാര്‍ മലപ്പുറത്ത് 2,69,434 പേരില്‍ 1,70,900 സ്ത്രീകള്‍ 98,534 പുരുഷന്‍മാര്‍. കോഴിക്കോട്ട് 3,70,560 പേരില്‍ 2,43,718 സ്ത്രീകള്‍ 1,26,842 പുരുഷന്‍മാര്‍. വയനാട്ടില്‍ 97,460 പേരില്‍ 59,093 സ്ത്രീകളുണ്ട്. 38,367 പുരുഷന്മാരും. കണ്ണൂരില്‍ 2,01,720 പേരില്‍ 1,33,064 സ്ത്രീകളും 68,656 പുരുഷന്‍മാരും കാസര്‍കോട് 92,372 പേരില്‍ 59,354 സ്ത്രീകളും 33,018 പുരുഷന്മാരും തൊഴില്‍ രഹിതരാണ്.
പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 1,27,773 പേരാണ് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഇവിടെ നിയമനം നല്‍കിയിട്ടുണ്ട്. തൊഴിലില്ലാത്തവരുടെ കണക്കെടുത്തതില്‍ 4057 പേര്‍ നിരക്ഷരരാണ്. 3,63,688 പേര്‍ എസ്്.എസ്.എല്‍.സിക്ക് താഴെയും. 20,02,675 പേര്‍ എസ്്.എസ്.എല്‍.സിയും വിദ്യാഭ്യാസം ഉള്ളവരാണ്. 7,81,823 പേര്‍ പ്ലസ്ടു, 2,95,551 ബിരുദവും 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്. രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം-2,556, കൊല്ലം-1,259 , ആലപ്പുഴ- 1,670, പത്തനംതിട്ട -761, കോട്ടയത്ത് -1,213, ഇടുക്കി- 793, എറണാകുളം 2,904, തൃശൂര്‍- 1,221, പാലക്കാട് -1,340, മലപ്പുറം- 1,471, കോഴിക്കോട്ട്- 2,111, വയനാട് 805, കണ്ണൂര്‍- 1,004, കാസര്‍ഗോഡ് 823 പേര്‍ എന്നിങ്ങനെ 19,931 പേര്‍ക്ക് എംപ്ലോയ്മെന്റ് വഴി തൊഴില്‍ നല്‍കിയതായി സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഫുള്‍ടൈം റെഗുലര്‍ ആയി 5,776 പേര്‍ക്കും പാര്‍ട് ടൈം റെഗുലര്‍ ആയി 6,781 പേര്‍ക്ക് സ്ഥിരനിയമനം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ജോലികളില്‍ ഒന്ന് മാത്രമാണ് അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുക എന്നത്. മറ്റ് ജോലികള്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ലോണുകള്‍, സെല്‍ഫ് എന്‍ട്രപ്രണര്‍ഷിപ്പ് ഉള്ള ആളുകള്‍ക്ക് അത് ഡെവലപ്ചെയ്യാന്‍ വേണ്ടിയുള്ള ലോണുകളുണ്ട്. ബാങ്ക് മുഖേനയും മറ്റും. വിഗലാംഗര്‍ക്കും വിധവകള്‍ക്കും കൊടുക്കുന്നത്. സ്‌കൂളുകളില്‍ പോയി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തുന്ന സംവിധാനമുണ്ട്. അനധികൃതമായി നിയമനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലോ മറ്റോ നിയമനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമുണ്ട്. അറിയിക്കപ്പെടുന്ന ഒഴിവിലേക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആളുകളെ അയച്ചുകൊടുക്കുക. സീനിയറായ ക്വാളിഫിക്കേഷനുള്ള ആളുകളെ അയക്കും. സര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ ഒഴിവുകള്‍ കുറവാണ്. ആളുകള്‍ക്കനുപാതമായ തൊഴില്‍ ഇവിടെയില്ല. അടുത്തകാലത്തായി സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഒഴിവുകളുണ്ട്. അവിടേക്ക് ആളുകളെ എത്തിക്കാനുള്ള ജോബ് ഡ്രൈവുകളും മറ്റും നടത്തുന്നുണ്ട്.